കനയ്യ ഉള്‍പ്പടെ 15 പേര്‍ക്കെതിരെയുള്ള അച്ചടക്കനടപടി ഡല്‍ഹി ഹൈകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ള 15 പേര്‍ക്കെതിരെയുള്ള അച്ചടക്കനടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.

2016 ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 15 പേര്‍ക്കെതിരെ അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

വിദ്യാര്‍ത്ഥികളുടെ വാദം കേള്‍ക്കുകയും റെക്കോഡുകള്‍ പരിശോധിക്കാന്‍ അവസരം നല്‍കുകയും ചെയ്തശേഷം ആറാഴ്ചക്കകം വിഷയത്തില്‍ പുതിയ തീരുമാനമെടുക്കണമെന്ന് ജെ.എന്‍.യു അപ്പേലറ്റ് അതോറിറ്റിക്ക് ജഡ്ജി വി.കെ. റാവു നിര്‍ദേശം നല്‍കി.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന്ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

Top