കുവൈത്തില്‍ വിദേശികള്‍ക്ക് ആരോഗ്യ ചികിത്സാഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കുവൈത്ത് : വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ ചികിത്സാഫീസ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായി.

എമര്‍ജന്‍സി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും വിദേശികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ഹര്‍ബി പറഞ്ഞു.

പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്തി ചികിത്സ തീരുമാനിക്കാവുന്നതാണെന്നും മന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിലെ കടുത്ത സാമ്പത്തിക ബാധ്യതയാണ് വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ് വര്‍ധിപ്പിക്കുന്നതിന് കാരണമായത്.

Top