സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 13 ജില്ലകളിലെ 2011വരെയുള്ള കാര്‍ഷിക കടങ്ങളാണ് സര്‍ക്കാര്‍ എഴുതി തള്ളുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലെ 2014 വരെയുള്ള കടങ്ങളും എഴുതി തള്ളും. നേരത്തെ ഈ ജില്ലകളില്‍ 2007 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനാണ് കടാശ്വാസ കമ്മിഷന് അധികാരമുണ്ടായിരുന്നത്.

പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് അംഗീകാരം നല്‍കാനും മന്ത്രിസഭാ യോഗ തീരുമാനിച്ചു. കേരള തീരത്തെ കടലില്‍ ജൂണ്‍ 9ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നീരോധനം ഏര്‍പ്പെടുത്താനും തീരുമാനമായി.

M.G.N.R.E.G.S മിഷന്‍ ഡയറക്ടര്‍ ടി മിത്രയെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാനും തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ് അയ്യരെ M.G.N.R.E.G.S മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗ തീരുമാനിച്ചു.

Top