പാർലമെന്റിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും

ഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. ബുധനാഴ്ച തുടങ്ങിയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തിങ്കളാഴ്ച മറുപടി നല്‍കും.

തമിഴ്‌നാട്ടില്‍ നീറ്റ് ഒഴിവാക്കാന്‍ കൊണ്ടു വന്ന ബില്‍ ഗവര്‍ണ്ണര്‍ മടക്കിയ വിഷയം ഡിഎംകെ അംഗങ്ങള്‍ ഇരു സഭകളിലും ഉന്നയിക്കും. ഇന്നലെ ഡിഎംകെ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിഷേധിച്ചിരുന്നു.

 

Top