ദുരിതമൊഴിയാതെ ഗാസ; മരണം 25,000 പിന്നിട്ടു

 ​ഇ​സ്രേ​യേൽ ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 25,105 ആ​യെ​ന്ന് ഹ​മാ​സി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 62,681 ആ​ണ്. ശ​നി​യാ​ഴ്ച മാ​ത്രം 178 മൃ​ത​ദേ​ഹ​ങ്ങ​ൾ ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭി​ച്ചു.

മ​ര​ണ​ക്ക​ണ​ക്കി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ​യും സി​വി​ലി​യ​ൻ ജ​ന​ങ്ങ​ളെ​യും വേ​ർ​തി​രി​ച്ചു കാ​ണി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, മ​രി​ച്ച​വ​രി​ൽ മൂ​ന്നി​ൽ ര​ണ്ടും വ​നി​ത​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് ഗാ​സാവൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. 9,000 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി​ട്ടാ​ണ് ഇ​സ്രേലി സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭീ​ക​ര​ർ ജ​ന​നി​ബി​ഡ മേ​ഖ​ല​ക​ളി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സി​വി​ല​ിയൻ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന​തെ​ന്നും ഇ​സ്രേ​ലി സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​സ്രേ​ലി സേ​ന ന​ട​ത്തു​ന്ന ബോം​ബിം​ഗി​ൽ ഗാ​സ ഒട്ടുമുക്കാലും ത​രി​പ്പ​ണ​മാ​യി​ക്ക​ഴി​ഞ്ഞു. പ​ക്ഷേ, ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്യാ​തെ യു​ദ്ധം നി​ർ​ത്തി​ല്ലെ​ന്നും ഇ​തി​ന് ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കാ​മെ​ന്നു​മാ​ണ് ഇ​സ്രേ​ലി നേ​തൃ​ത്വം പ​റ​യു​ന്ന​ത്.വെ​ടി​നി​ർ​ത്താ​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര സ​മ്മ​ർ​ദ​ങ്ങ​ളെ ഇ​സ്ര​യേ​ൽ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. യു​ദ്ധാ​ന​ന്ത​രം സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​സ്രേ​ലി നേ​തൃ​ത്വം ശ​ബ്ദ​മു​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു.

Top