ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്‌ഫോടനം: മരണസംഖ്യ 90 ആയി

ഗ്വാട്ടിമാല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഞായറാഴ്ച ഫ്യൂഗോ അഗ്‌നിപര്‍വതം പൊട്ടിയതുമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 90 ആയി. ഇരൂന്നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് 16,000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയര്‍ന്നു. ലാവാ പ്രവാഹത്തില്‍ ചെറുഗ്രാമങ്ങള്‍ മൂടിപ്പോയി. സമീപഗ്രാമങ്ങളും ചാരവും മണ്ണും കൊണ്ട് നിറഞ്ഞു. വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചതോടെ ജനജീവിതം സ്തംഭനാവസ്ഥയിലായി.

Top