ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി

ന്യൂഡല്‍ഹി: യുജിസി നെറ്റ്, ജെഎന്‍യു പ്രവേശന പരീക്ഷ, ഐസിഎആര്‍, ഈഗ്‌നോ (IGNOU), സിഎസ്‌ഐആര്‍ – യുജിസി നെറ്റ് എന്നീ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി യുജിസി. പുതിയ നിര്‍ദേശം അനുസരിച്ച് ജൂണ്‍ 15 വരെ അപേക്ഷ നല്‍കാം. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയ്യതി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനം. പരീക്ഷ നടത്താനുള്ള തീയ്യതി പിന്നീട് അറിയിക്കും.

Top