കോട്ടയം മുണ്ടക്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

dead body

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുലിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്.

പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ എരുമേലി ഓരങ്കല്‍ കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.

Top