വെള്ളപ്പൊക്കത്തില്‍ കാണാതായ റിട്ട.വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാണാതായ റിട്ട.വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങര മിടാവേലില്‍ സജിലാലിന്റെ (57) മൃതദേഹം ഇന്നലെ ഉച്ചക്ക് വീടിന് സമീപത്തുള്ള കൂരാച്ചല്‍ പാടശേഖരത്തില്‍ നിന്നാണ് കണ്ടെത്തിയത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാര്യയെയും മകന്റെ ഭാര്യയെയും കുഞ്ഞിനെയും മറ്റൊരു വീട്ടില്‍ സുരക്ഷിതമാക്കിയതിനു ശേഷം മരുന്ന് എടുക്കാനായി തിരികെ വീട്ടിലേക്ക് പോയതിനിടയിലാണ് സജിലാലിനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും സജിലാലിന് വേണ്ടി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അഗ്നിശമനാസേനയുടെ തിരച്ചിലിനൊടുവിലാണ് വീടിന് 500 മീറ്റര്‍ അകലെ നിന്ന് മൃതദേഹം കിട്ടിയത്.

Top