ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയിട്ടില്ല ; വിശദീകരണവുമായി സൈന്യം

soldiers

ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ സേന വികൃതമാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് സൈന്യം.

ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു സൈനികര്‍ ചികിത്സയില്‍ തുടരുകയാണെന്നും, സൈനികരുടെ ജീവത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ലെന്നും കരസേന പ്രതികരിച്ചു.

പാക്കിസ്ഥാന്‍ സേനയുടെ വെടിവയ്പ്പിലും മോര്‍ട്ടാര്‍ പ്രയോഗത്തിലുമാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടായതെന്ന് കരസേന വ്യക്തമാക്കി.

പാക് സൈനികര്‍ മൃതദേഹങ്ങള്‍ വികൃതമാക്കിയെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു സൈന്യം വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കെറി സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പ്രകോപനങ്ങളൊന്നുമില്ലാതെ നടത്തിയ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്.

Top