അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ

ന്യൂഡല്‍ഹി: വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്ന് ഡിസിജിഐ. അപേക്ഷ നല്‍കണം എന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചുവെന്നും ഡിസിജിഐ അറിയിച്ചു.

ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ വരെ ഫൈസര്‍ വാക്‌സീന് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്‌സീന്‍ 90 ശതമാനം സുരക്ഷ നല്‍കുമെന്നും ഫൈസര്‍ അവകാശപ്പെട്ടു. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്സീനുകള്‍ക്ക് ‘ഡെല്‍റ്റ’, ‘കാപ്പ’ എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സെല്‍’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്സീനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.

 

Top