ഫലം വന്ന് പിറ്റേന്നു തന്നെ സത്യപ്രതിജ്ഞ; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ഫലം വന്നു പിറ്റേന്നു തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള തയ്യാറെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സാഹചര്യം പരിഗണിച്ച് മെയ് മൂന്നിന് രാജ്ഭവനില്‍ ചെറിയ തോതിലുള്ള സത്യപ്രതിജ്ഞാ പരിപാടികള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് പൊതുവെ അഭിപ്രായ സര്‍വേകള്‍ വിലയിരുത്തുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കോവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കാം.

Top