ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി മാറ്റിയേക്കും

ന്യൂഡല്‍ഹി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റാന്‍ സാധ്യത. . ഒക്ടോബര്‍ 15-ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഐതിഹാസിക പോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പ് തന്നെ ഫ്‌ലൈറ്റ് ടിക്കറ്റും ഹോട്ടല്‍ മുറികളും ബുക്ക് ചെയ്ത് മത്സരം കാണാനൊരുങ്ങിയ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

നവരാത്രി പ്രമാണിച്ച് ഇന്ത്യ-പാക് മത്സരത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഗുജറാത്തില്‍ ഉടനീളം ഗര്‍ബ രാത്രികളോടെ വിപുലമായി ആഘോഷിക്കാറുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മത്സരത്തിന്റെ തീയതി മാറ്റണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി മാറ്റത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top