ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനുള്ള പിച്ചില്‍ കൃത്രിമം കാട്ടിയ ക്യൂറേറ്ററിന് സസ്‌പെന്‍ഷന്‍

suspened

ന്യൂഡല്‍ഹി: ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരത്തിനുള്ള പിച്ചില്‍ കൃത്രിമം കാട്ടിയതിന് ക്യൂറേറ്റര്‍ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്‌പെന്‍ഡു ചെയ്തു.

പുറത്തുനിന്നുള്ളവരെ കയറ്റി ക്യൂറേറ്റര്‍ പിച്ചിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പാണ്ടുരംഗിനെതിരെ അന്വേഷണം തുടങ്ങിയത്.

വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ സമീപിച്ചപ്പോഴാണ് ബിസിസിഐയുടെ ക്യൂറേറ്റര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.

മത്സരത്തിന്റെ തലേന്നാണ് വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ ക്യൂറേറ്ററെ സമീപിച്ചത്.

മത്സരത്തിന് മുന്‍പ് വാതുവയ്ക്കാന്‍ പിച്ചിന്റെ സ്വഭാവം മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ വിവരങ്ങളെല്ലാം ക്യൂറേറ്റര്‍ നല്‍കുകയായിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

Top