ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മദ്യശാലകള്‍ക്ക് മുന്നില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടത്തിന് വിലക്കില്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമലംഘകര്‍ക്കെതിരെയും സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

Top