യാത്രാവിലക്ക്: യു.എ.ഇയിൽ അകപ്പെട്ട യാത്രക്കാരുടെ പ്രതിസന്ധി സങ്കീർണം

ദുബായ്: വിമാന യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ അകപ്പെട്ട സൗദി, കുവൈത്ത് യാത്രക്കാരുടെ പ്രതിസന്ധി സങ്കീർണം. പ്രയാസം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഗൾഫ് പോഷക സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ബദൽ താമസ സംവിധാനം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.

യാത്രാവിലക്കിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് വലഞ്ഞിരിക്കുന്നത്. പലരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ്. ഹോട്ടൽ താമസ കാലാവധി കഴിഞ്ഞ നൂറുകണക്കിനാളുകളുണ്ട്. ആവശ്യമായ ബദൽ താമസ സംവിധാനം ഇവർക്കായി ലഭ്യമാക്കാൻ കാര്യമായ നീക്കമൊന്നും ഇനിയും ഉണ്ടായിട്ടില്ല.

സംസ്ഥാന സർക്കാറിനു പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പ്രവാസലോകത്തെ പ്രമുഖരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

Top