വ്യാജ പരാതിയില്‍ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു

തിരുവനന്തപുരം: എയര്‍ ഇന്ത്യ ജീവക്കാരിക്കെതിരെയുള്ള വ്യാജ പരാതി കേസില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. കേസില്‍ സ്വപ്നയെ രണ്ടാം പ്രതിയായി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് കേസില്‍ ഒന്നാം പ്രതി. ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് സ്വപ്നക്കെതിരെ ചുമത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2016 മാര്‍ച്ചിലാണ് കണ്ടോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2019ല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് അന്വേഷണം സ്വപ്നയിലേക്ക് കൂടി നീണ്ടത്.

Top