ക്രിക്കറ്റ് പ്രേമികളില്‍ അസൂയ പടര്‍ത്തി ധോണിയും ആരാധികയും; ചിത്രം വൈറലാകുന്നു

നാളെ ഹൈദരാബാദിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ആ നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അസൂയ പടര്‍ത്തി വൈറലായിരിക്കുകയാണ് സോഷ്യല്‍ മിഡിയയിലെ ഒരു പോസ്റ്റ്. ഇന്ത്യയുടെ മുന്‍ നായകനായ ധോണിയെ കെട്ടിപ്പിടിച്ച് പിടിവിടാതെ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഹൈദരാബാദിലെ ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു ധോണിയുടെ ആരാധികയായ പെണ്‍കുട്ടി തന്റെ സ്വപ്ന നായകനെ കണ്ട സന്തോഷത്തില്‍ കെട്ടിപിടിച്ചത്.പെണ്‍കുട്ടിയുടെ സന്തോഷം കണ്ട ധോണി പെണ്‍കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന ചിത്രത്തിന് താഴെ ‘ സുരക്ഷിതമായ കരങ്ങളില്‍ എന്നാണ്’ ധോണി ആരാധകരുടെ കമന്റ്.

ഓസ്‌ട്രേലിയക്കെതിരായ ഈ മാച്ച് ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പര നഷ്ട്‌പ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ അത്യവിശ്യമാണ്. ഇന്ത്യയുടെ വിജയം കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

Top