കുറുക്കന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന കുറുക്കന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയലാല്‍ ദിവാകരന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറിന്റെ ഹോം ബാനറായ വര്‍ണചിത്ര പ്രൊഡക്ഷന്‍സാണ്. അച്ഛന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പമാണ് വിനീത് പോലീസ് വേഷത്തില്‍ എത്തുന്നത്.

മകന്റെ അച്ഛന്‍, പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനീതിനൊപ്പം മുമ്ബ് അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരവാണ് ഈ ചിത്രം. മനോജ് റാം സിംഗ് എഴുതിയ കുറുക്കനില്‍ ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബു ജേക്കബും സംഗീതം ഉണ്ണി ഇളയരാജയുമാണ്.

Top