‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

നുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു. ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യും.

ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്‍. യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും. രാധന്‍ ആണ് സംഗീതം.കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‌കയുടെ ചിത്രം സംവിധാനം ചെയ്തത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‌ക ഷെട്ടിക്ക് പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നതും.

Top