കാര്‍ഷിക കടാശ്വാസത്തിന്റെ വായ്പാ പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിന്റെ വായ്പാ പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ പരമാവധി ഒരു ലക്ഷം രൂപയായിരുന്നു. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് തീരുമാനം ബാധകമാവുകയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ആഗസ്റ്റ് മാസത്തിലെ പ്രളയം ഏറെ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കായിരിക്കും വായ്പാ പരിധി ഉയര്‍ത്തിയിരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുക.ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയും എടുത്ത കര്‍ഷിക കടങ്ങളെയാണ് എഴുതിത്തള്ളുന്നതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വാണിജ്യബാങ്കുകളുമായി കടം എഴുതിത്തള്ളുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

Top