ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടു പോകാന്‍ സി.പി.എം തയ്യാറാകണം

Kummanam rajasekharan

തിരുവനന്തപുരം: രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്.

ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സി.പി.എം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലാക്കാന്‍ സി.പി.എം തയാറാകണം. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ് കാണിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.

പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസിലാക്കിയാണ് സി.പി.എം രാജ്ഭവന് മുന്നിലേക്ക് സമരം മാറ്റിയത്. ബി.ജെ.പി ഭരണത്തില്‍ എല്ലാവര്‍ക്കും നീതി കിട്ടും. അതില്‍ ബി.ജെ.പി രാഷ്ട്രീയം നോക്കാറില്ലെന്നും കുമ്മനം പറഞ്ഞു.

Top