മകനെതിരായ ആരോപണം: കോടിയേരിയെ സിപിഐഎം നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു

kodiyeri

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെ സിപിഐഎം കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബിനോയ്‌ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ രാഹുല്‍ കൃഷ്ണയ്‌ക്കൊപ്പം ദുബായിലെ കമ്പനി ഉടമകളും എത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നേതൃത്വം കോടിയേരിയെ വിളിപ്പിച്ചെങ്കിലും ഒരാഴ്ച്ചക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളാണെന്നും രാഹുല്‍ കൃഷ്ണ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ ആഴ്ചയാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നാണ് വിവരം.

Top