സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിനെ സസ്‌പെന്റ് ചെയ്തു

പാലക്കാട്: മുണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഎം സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പാര്‍ട്ടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

സിപിഎം മുണ്ടൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ദീര്‍ഘകാലം മുണ്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മുണ്ടൂരില്‍ പാര്‍ട്ടി വിഭാഗീയത ശക്തമായി നിലനിന്നിരുപ്പോള്‍ വിഎസ് പക്ഷക്കാരനായിരുന്നു.

Top