ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സ്വഭാവവും ചിന്തയും ഒരുപോലെ; കെ.സി വേണുഗോപാല്‍

ആലപ്പുഴ: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിരകളില്‍ ചോരയുള്ളിടത്തോളം കാലം താനുണ്ടാകുമെന്ന് ആലപ്പുഴ ലോക്സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍. യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി.യുടെ അതേ വാശിയാണ് സി.പി.എമ്മിനും. മുഖംകണ്ടാല്‍ വ്യത്യാസമുണ്ടെങ്കിലും രണ്ടുകൂട്ടരുടെയും സ്വഭാവവും ചിന്തയും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. രാജ്യം ഇതുപോലെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ തീക്ഷ്ണതയറിയാം. താന്‍ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ രാജസ്ഥാനില്‍ രാജ്യസഭാസീറ്റ് നഷ്ടപ്പെടുമെന്നു വിലപിക്കുന്നവര്‍ തുടക്കത്തിലേ തന്റെവിജയം അംഗീകരിച്ചതായും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Top