സ്വര്‍ണക്കടത്ത് കേസന്വേഷണം വഴിമുട്ടുന്നതിന് കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട് : കെ മുരളീധരന്‍

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസന്വേഷണം വഴിമുട്ടുന്നതിന് കാരണം സംസ്ഥാനത്തെ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കെ മുരളീധരന്‍. അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണം ആദ്യം ഏല്‍പ്പിച്ചത്. ട്രക്ഷറി തട്ടിപ്പ് നടത്തിയ ബിജുലാലിന് സിപിഎം ബന്ധമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് പകരുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് എതിരല്ല. പള്ളി പൊളിച്ച് അമ്പലം പണിയുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന് എതിര്‍പ്പുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകള്‍ മുഖവിലക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top