സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട. ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കങ്ങളില്‍ പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കണമെന്നത് ഉടന്‍ തീരുമാനിക്കണമെന്നത് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്നുതുടങ്ങുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

മമതയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്. കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റിയുടെ പ്രധാന അജണ്ടയാകും. തെരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍ ഘടകം വച്ച് അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ ഓണ്‍ലൈനായി ചേരുന്ന സിസി യോഗത്തിലുണ്ടാകും.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെ സമയക്രമം യോഗത്തില്‍ തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത ഏപ്രിലില്‍ തന്നെ നടത്താനാണ് ആലോചന. പെഗാസസ് വിവാദം, കര്‍ഷക പ്രതിഷേധം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.

Top