കോവിഡ് വാക്‌സിന്‍ 73 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും; വാര്‍ത്ത തള്ളി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ 73 ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണത്തില്‍ ആസ്ട്രസെനകയുടെ നിര്‍മാണ പങ്കാളിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

കോവിഷീല്‍ഡിന്റെ നിര്‍മാണത്തിനും ഭാവി ഉപയോഗത്തിനായി വാക്സിന്‍ സംഭരിക്കുന്നതിനും മാത്രമാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വാക്സിന്‍ പരീക്ഷിച്ച് വിജയകരമാണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ വാക്സിന്‍ വാണിജ്യവത്കരിക്കപ്പെടും. അതിനാവശ്യമായ റെഗുലേറ്ററി അപ്രൂവല്‍ ഉണ്ടെന്നും കമ്പനി വ്യക്തമാക്കി.

വാക്സിന്‍ ഫലപ്രദമാണെന്നും രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും തെളിഞ്ഞുകഴിഞ്ഞാല്‍ മാത്രമേ വാക്സിന്‍ ലഭ്യതയെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയുളളൂ.

Top