നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് പരിശോധിക്കും

dileep

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും.

പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കിയേക്കും.

നടി കാവ്യാ മാധവനുമായുള്ള ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞതാണ് വൈരാഗ്യത്തിന് വഴിവെച്ചതെന്നാണ് പ്രധാനമായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് നേരിട്ടും വൈരാഗ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, സിനിമയില്‍ നിന്ന് നടിയെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

യുവനടിയോടു ദിലീപിനു വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ കേസില്‍ പതിനൊന്നാം സാക്ഷിയാണ്, നടന്‍ സിദ്ദിഖ് പതിമൂന്നാം സാക്ഷിയുമാണ്.Related posts

Back to top