മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി

bombay hc

നാഗ്പുര്‍: മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ രേഖകളില്‍നിന്നും ‘ദളിത’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുന്‍പ് പങ്കജ് മെശ്രാം എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഭൂഷണ്‍ ധര്‍മാധികാരി, സാക ഹഖ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്നു കാട്ടി 2018 മാര്‍ച്ചില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top