ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ബലാത്സംഗമാവില്ലെന്ന് കോടതി

ചത്തീസ്ഗഢ്: വിവാഹിതര്‍ക്കിടയില്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടന്നാല്‍ അത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ചത്തീസ്ഗഡ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ചത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി. ഭാര്യയുടെ പ്രായം പതിനെട്ട് വയസിന് മുകളിലായതു കൊണ്ട് ഭര്‍ത്താവിനെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കില്ല എന്നതായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ വിവാഹിതയായ യുവതിയെ ഭര്‍ത്താവ് പലതവണ ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തില്‍ ഗുരുതര പരിക്കുകളും യുവതിക്ക് ഉണ്ടായി.

Top