മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു

ഡൽഹി: മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയിൽ വാക്‌സിന്റെ വില 800 രൂപയാണ്. സർക്കാർ ആശുപത്രികൾക്ക് വാക്‌സിൻ വില 325 രൂപയായും നിശ്ചയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നൽകണം.

സ്വകാര്യആശുപത്രികളിൽ സർവീസ് ചാർജ് കൂടി കൂട്ടുമ്പോൾ വില ഇനിയും ഉയരും. 150 രൂപ സർവീസ് ചാർജ് ഈടാക്കിയാൽ, നികുതി അടക്കം ആയിരം രൂപയോളം നൽകേണ്ടി വരും. കേന്ദ്രസർക്കാർ അംഗീകാരം നൽകിയ വാക്‌സിൻ കോവിൻ ആപ്പിലൂടെ ലഭ്യമാകും.

ഇൻകോ വാക് എന്ന വാക്‌സിൻ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയിൽ എത്തുമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവിൽ കോവിഷീൽഡ്, കോവാക്‌സിൻ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ നൽകുന്നത്.

Top