ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബാങ്കിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു

chanda

മുംബൈ : ഐ.സി.ഐ.സി.ഐ മുന്‍ സി.ഇ.ഒ ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബാങ്കിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായി ബാങ്ക്. യു.എസിലെ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായെന്ന് ബാങ്ക് സമ്മതിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയാണ് യു.എസ് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ബാങ്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോള്‍ ബാങ്കിനെതിരെ സെബി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

വീഡിയോകോണിന് അനധികൃതമായ വായ്പ അനുവദിച്ച വിഷയത്തിലാണ് ചന്ദകൊച്ചാര്‍ അന്വേഷണം നേരിടുന്നത്.

Top