ഭാഷയെക്കുറിച്ചുള്ള വിവാദം അനാവശ്യം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

മലപ്പുറം: ഭാഷയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം പഠിക്കേണ്ടതല്ലെന്നും ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ ആദ്യം പഠിക്കേണ്ടത് മാതൃഭാഷയാണ്. മാതൃഭാഷ കാഴ്ച്ചയും, മറ്റുഭാഷകള്‍ കണ്ണാടിയിലെ കാഴ്ച്ചയുമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പരമാവധി ഭാഷകള്‍ പഠിക്കുന്നത് നല്ലതാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. കോട്ടക്കല്‍ ആര്യവൈദ്യശാല വൈദ്യരത്നം പി.എസ്.വാര്യരുടെ 150-മത് ജന്മവാര്‍ഷിക പരിടപാടി ഉദ്ഘാടനം ചെയ്യവെയാണ് ഉപരാഷ്ട്രപടിയുടെ ഈ പ്രതികരണം.

ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ആവശ്യം നേരത്തെ വിവാദമായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും, വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Top