The controversial rape news; Dhanya Raman’s facebook post may b turning point ?

കൊച്ചി: നഗരത്തിലെ പ്രമുഖ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വഴിത്തിരിവിലേക്ക്.

നിലവില്‍ പ്രാഥമിക അന്വേഷണം നടത്തിയ എഡിജിപി ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ ടീമിന് അന്വേഷണ ചുമതല നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ സ്ഥലം സന്ദര്‍ശിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തക ധന്യ രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഹോസ്പിറ്റലില്‍ റേപ്പ് നടന്നുവോ എന്നത് സംബന്ധിച്ച് താന്‍ റേഞ്ച് ഐജിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മൈനര്‍ ആയ ഒരു പെണ്‍കുട്ടി പുറത്ത് നിന്ന് ഗര്‍ഭിണി ആയി അഡ്മിറ്റ് ആയിട്ടുണ്ടെന്നും ചിലര്‍ അഡ്രസ് മാറ്റി പറഞ്ഞ് ചികിത്സ തേടിയിട്ടുണ്ടെന്നും ധന്യ രാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു ഡോക്ടര്‍ പറഞ്ഞത് റേപ്പ് നടന്നത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരിടത്താണെന്നും പ്രതികള്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ആണ്. പക്ഷേ കുട്ടിക്ക് ചികിത്സ എടുത്തു പരാതി ഇല്ല എന്നു പറഞ്ഞ് മാതാപിതാക്കള്‍ സ്ഥലം മാറിയിട്ടുണ്ട്. ഒരോ സ്റ്റാഫും കരഞ്ഞ് പറയുകയാണ് ഞങ്ങള്‍ക്ക് കുടുംബമുണ്ട് ഞങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത് എന്ന് ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

പോസ്റ്റിട്ട് വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് അവര്‍ ഈ വാക്കുകള്‍ നീക്കം ചെയ്‌തെങ്കിലും വിഴിഞ്ഞം മീഡിയാ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായാണ് ധന്യയുടെ പോസ്റ്റ് പ്രചരിക്കുന്നത്.

ധന്യ പറയുന്നതു പോലെയുള്ള സംഭവം നടന്നിട്ടുണ്ടെങ്കില്‍ ഗുരുതരമായ ഈ വിവരം ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാതെ പരിശോധനയ്ക്ക് ശേഷം മടങ്ങി പോന്നത് എന്തിന് വേണ്ടിയാണ്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

മറിച്ചാണെങ്കില്‍ ആശുപത്രിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ചില കേന്ദ്രങ്ങള്‍ ക്രിമിനല്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

അതേസമയം എഡിജിപി ശ്രീലേഖയ്‌ക്കെതിരെ ചില ‘കേന്ദ്രങ്ങള്‍’ സംഘടിതമായി പ്രചാരണം നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഫേക്ക് ഐഡികളില്‍ നിന്നടക്കം ശ്രീലേഖയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

സാധാരണ ഏതെങ്കിലും കോളേജുകളിലെ വിദ്യാര്‍ത്ഥികളും മറ്റും ഏതെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ ഐപിഎസുകാരും ഐഎഎസുകാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പോകാറുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക അടുപ്പത്തിന്റെ പേരില്‍ പോലും ആകാറില്ല. എന്നാല്‍ ഇപ്പോള്‍ ശ്രീലേഖയ്‌ക്കെതിരായി ഉയരുന്ന ആരോപണം വിവാദ ആശുപത്രി മാനേജ്‌മെന്റുമായി ബന്ധമുള്ള മറ്റ് ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.

ഈ ആശുപത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറായ മുന്‍ റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍, ഇപ്പോള്‍ അധികാര പരിധിയിലുള്ള ഉദ്യോഗസ്ഥന് കീഴില്‍ കൊല്ലത്ത് ഡിവൈഎസ്പി തസ്തികയില്‍ സേവനം അനുഷ്ഠിച്ചിരുന്നയാളാണ്.

ധന്യ രാമനെ പോലെയുള്ള ഒരു സാമൂഹിക പ്രവര്‍ത്തകയുടെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ലെന്നും സമ്മര്‍ദ്ദം കൊണ്ടാവാം അവര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നുമാണ് മാധ്യമ പ്രവര്‍ത്തകരടക്കം പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തെ ഇവരുടെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഡോക്ടര്‍ അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നുണ്ട്.

IMG-20160613-WA000

Top