ദിലീപ് സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി 16ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി വിചാരണ കോടതി 16 ന് പരിഗണിക്കും. ബൈജു പൗലോസ്‌ കോടതിയലക്ഷ്യം നടത്തിയെന്നാണ് ആരോപണം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന കോടതി നിർദേശം അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലിപ് ഹർജി സമർപ്പിച്ചത്. കേസിൽ തുടരന്വേഷണ റിപോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത്

Top