കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ ചേരും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാനാകാതെ പോയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നാളെ യോഗം ചേരും. എഐസിസി സംഘടനാ തിരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും നാളത്തെ യോഗത്തിലെ അജണ്ടയിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് അനുകൂലമായതില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ പ്രകടമാണ്. കേരളം, അസം, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കൂടി പരിശോധിക്കാനാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.

Top