കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഗാന്ധി കുടുംബത്തിന് തന്നെ നല്‍കണം; അമരീന്ദര്‍ സിംഗ്

അമൃത്സര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഗാന്ധി നേതൃത്വം തുടര്‍ന്നും ഗാന്ധി കുടുംബത്തിന് തന്നെ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയുടെ പ്രതാപം തിരികെ കൊണ്ടുവരാന്‍ ഗാന്ധി കുടുംബത്തിന് സാധിക്കുമെന്നും ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൂര്‍ണ്ണസമയ നേതൃത്വം വേണമെന്ന പ്രധാന ആവശ്യം മുന്‍നിര്‍ത്തി സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്തയച്ചിരുന്നു.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചത്. തോല്‍വിയില്‍ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയ ഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്.

Top