കോണ്‍ഗ്രസ് എംപിയുടെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് എംപിയുമായ രാജ്‌നീത് രഞ്ജന്റെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ മരിച്ചു.

സുപോളിലെ നിര്‍മാലി-സികര്‍ഹത പാതയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. നിര്‍മാലി കോണ്‍ഗ്രസ് നേതാവ് രാംപ്രസേഷ് യാദവും അപകടസമയത്ത് എംപിക്കൊപ്പമുണ്ടായിരുന്നു. ഇദ്ദേഹമാണ് അപകടത്തില്‍പ്പെട്ടവരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top