കോൺഗ്രസ്സ് എം.എൽ.എയായ വിൻസന്റ് സ്ത്രീ പീഢന കേസിൽ ഉടൻ അറസ്റ്റിലാകും

തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സന്റിനെ സ്ത്രീ പീഢനത്തിന് പൊലീസ് അറസ്റ്റു ചെയ്യും.

ഇതു സംബന്ധമായ നിര്‍ണ്ണായക തീരുമാനം ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ കൈ കൊണ്ടതായാണ് സൂചന.

ബാഹ്യ ഇടപെടലുകള്‍ ഒന്നും നടക്കില്ലന്നും നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതിപക്ഷ എംഎല്‍എ ആയതിനാല്‍ വിന്‍സന്റിനെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ്സ് സംഘടനാ നടപടി സ്വീകരിച്ചേക്കും.

സിപിഎമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പരമായി വലിയ ആയുധമാണ്.

സ്ത്രീപക്ഷ സര്‍ക്കാറാണെന്ന് വീണ്ടും തെളിയിക്കാനുള്ള അവസരം ഫലപ്രദമായി തന്നെ ഉപയോഗിക്കാനാണ് ഭരണപക്ഷത്തെ തീരുമാനം.

വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നെന്നാണ് ആരോപണം.

ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ നേരത്തെ, നെയ്യാറ്റിന്‍കര പൊലീസ് ആത്മഹത്യാപ്രേരണയക്കായിരുന്നു കേസെടുത്തിരുന്നത്.

എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസിന് പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ കൂടുതല്‍ വകുപ്പുകളും പിന്നീട് ഉള്‍പ്പെടുത്തി.

Top