ആര്‍എസ്പിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്, ചവറ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനെ മാറ്റി

ചവറ: മുന്നണി വിടുമെന്ന ഭീഷണിക്ക് പിന്നാലെ ആര്‍എസ്പിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. ആദ്യപടിയായി യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയര്‍മാനെ മാറ്റി. ചവറ നിയോജക മണ്ഡലം യുഡിഫ് ചെയര്‍മാന്‍ ചവറ അരവിയെയാണ് മാറ്റിയത്.

കോലത്ത് വേണുഗോപാല്‍ പുതിയ ചെയര്‍മാന്‍. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. ആര്‍എസ്പി നേതാക്കളുടെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

തെരഞ്ഞെടുപ്പില്‍ വിട്ടുനിന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യം. എന്നാല്‍ ഏതെങ്കിലും പ്രത്യേക നേതാവിന്റെ പേരെടുത്ത് പരാതി നല്‍കിയിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചു.

Top