ബിജെപിയെ ഗുജറാത്തില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കുമെന്ന് കോണ്‍ഗ്രസ്സ്‌

congress

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപിയെ ഗുജറാത്തില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാജു വാഗ്മറെ.

ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും, ഇതോടെ ബിജെപിയെ സംസ്ഥാനത്തു നിന്നു പൂര്‍ണമായും തുടച്ചു നീക്കുമെന്നും രാജു വാഗ്മറെ പറഞ്ഞു.

ഗുജറാത്തിലെ ജനത മാറ്റം ആവശ്യപ്പെടുന്നുണ്ടെന്നും, കോണ്‍ഗ്രസ്സ് ആകുന്നു ആ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിച്ചു വരികയാണ്. 89 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.

Top