വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വത്തിൽ വൻ അഴിച്ചുപണി നടത്തി കോൺഗ്രസ്

ദില്ലി: കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂർ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ് നൽകിയിരിക്കുന്നത്.

ശക്തിസിങ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനായി നിയമിച്ചു. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും. വർഷ ഗെയ്ക്‍‍വാദ് മുംബൈ ആർസിസി അധ്യക്ഷയാകുമെന്നും പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.

Top