സോളാര്‍ കേസ് ; ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.

ഗണേഷ് കുമാറിനെതിരേ നിരവധി ആരോപണങ്ങള്‍ സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടീം സോളാര്‍ കമ്പനി ഗണേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വെളിപ്പെടുത്തല്‍ നേരത്തെയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും പരാതിയില്‍ പറയുന്നു.

Top