മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ച്‌ ഇന്ന്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം.പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കളക്‌ട്രേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എം.പി നിര്‍വഹിക്കും.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരന്‍ എം.പി, കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കണ്ണൂരില്‍ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രന്‍, മലപ്പുറത്ത് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, വയനാട്ടില്‍ ടി. സിദ്ധിഖ് എം.എല്‍.എ, തൃശൂരില്‍ ബെന്നി ബഹനാന്‍ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, പത്തനംതിട്ടയില്‍ വി.ടി. ബല്‍റാം,ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി തുടങ്ങിയവര്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും.

Top