നൂറ് നായകള്‍ ചേര്‍ന്നാലും സിംഹത്തെ തോല്‍പ്പിക്കാനാവില്ല;കോണ്‍ഗ്രസിനെതിരെ ബിജെപി

ചണ്ഡിഗഡ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ്-പട്ടീദാര്‍ നേതാക്കളെ വിമര്‍ശിച്ചു കൊണ്ട് ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജ്.

ആരുമായി സഖ്യം ചേര്‍ന്നാലും ഗുജറാത്തില്‍ ബിജെപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന്‌ അനില്‍ വിജ് പറഞ്ഞു.

നൂറ് നായകള്‍ ഒരുമിച്ച് ചേര്‍ന്നെന്നു പറഞ്ഞാലും ഒരു സിംഹത്തെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും, ഗുജറാത്തില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മോദി തരംഗം തുടരുകയാണ്, ഗുജറാത്തില്‍ കാവി പാര്‍ട്ടി വീണ്ടും അധികാരത്തിലേറും, 1995 മുതല്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ പട്ടേല്‍ സമുദായവുമായി കൈകോര്‍ത്ത് ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം നടക്കില്ലെന്നും അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു.

Top