പാര്‍ലമെന്റ് എന്ന് സമ്മേളിക്കുമെന്ന് ‘ബ്രഹ്മാവായ’ മോദിക്ക് മാത്രമെ അറിയൂ എന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രഹ്മാവാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘സൃഷ്ടാവിന് മാത്രമേ എല്ലാം അറിയുകയുള്ളൂ, അതിനാല്‍ പാര്‍ലമെന്റ് എന്ന് സമ്മേളിക്കുമെന്ന് ബ്രഹ്മാവായ മോദിക്ക് മാത്രമെ അറിവുണ്ടാകൂ’ എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുറന്നടിച്ചു.

ഇതുവരെയും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിക്കാത്ത പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

പാര്‍ലമെന്റിന്റെ തറയില്‍ കാലുകുത്തുക മാത്രമായിരുന്നു മോദിയുടെ ആദ്യ ലക്ഷ്യമെന്നും, ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞ് മോദി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Top