കോൺഗ്രസ്സും ബിജെപിയും രണ്ട് ആദർശങ്ങൾ ആണ് അവർക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ല : ശശി തരൂർ

ൽഹി ; കോൺഗ്രസും ബിജെയും രണ്ട് ആദർശങ്ങൾ മുന്നോട്ട് വയ്ക്കുന്ന പ്രസ്ഥാനങ്ങളാണ്. കോൺഗ്രസിന് ഒരിക്കലും ബിജെപി ലൈറ്റ് ആയി പ്രവർത്തിക്കാൻ കഴിയില്ല എന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ.
തത്ത്വമെന്ന നിലയിലും പ്രവർത്തനരീതിയെന്ന നിലയിലും ഇപ്പോൾ രാജ്യത്തെ മതേതരത്വം അപകടത്തിലാണെന്നും, ഭരിക്കുന്നവർ ഈ വാക്ക് പോലും ഭരണഘടനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം കോൺഗ്രസ്‌ സ്വീകരിക്കുന്ന മൃതു ഹിന്ദുത്വ നിലപാടുകളെ കുറിച്ച് തനിക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ബാറ്റിൽ ഒരു ബിലോങ്ങിങ് എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top