2022 ഫിഫ ടൂര്‍ണമെന്റിനായുള്ള അല്‍തുമാമ സ്റ്റേഡിയത്തിന്റെ ജോലികള്‍ക്ക് തുടക്കമായി

ദോഹ: 2022 ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടിയുള്ള ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയുടെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കമാകുന്നു.

ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മേല്‍നോട്ടം വഹിക്കുന്നത്.

അടുത്തിടെയാണ് സ്റ്റേഡിയത്തിന്റെ രൂപഘടന പുറത്തിറക്കിയത്.

അറബ് പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ട് ഗാഫിയ തൊപ്പിയുടെ മാതൃകയില്‍ അറബ് എന്‍ജിനീയറിങ് ബ്യൂറോയിലെ ചീഫ് ആര്‍ക്കിടെക്ടായ ഖത്തറി പൗരന്‍ ഇബ്രാഹിം എം. ജൈദയാണ് സ്‌റ്റേഡിയത്തിന്റെ രൂപഘടന തയ്യാറാക്കിയത്.

2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് തുമാമ സ്റ്റേഡിയത്തില്‍ നടക്കുക.

40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തിന് 5,15,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും, നാല് ഔട്ട്‌ഡോര്‍ പിച്ചുകളാണുമാണുള്ളത്. 2020ല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ശിതീകരണ സംവിധാനവും അത്യാധുനിക സൗകര്യങ്ങളുമുള്ളതായിരിക്കും അല്‍ തുമാമ സ്റ്റേഡിയം.

Top