മോറട്ടോറിയം കാലത്തെ കൂട്ടുപലിശ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ വായ്പെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശയാകും വരവു വയ്ക്കുക. രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഇത് ബാധകം. എക്സ് ഗ്രേഷ്യയെന്ന പേരിലാണ് സര്‍ക്കാര്‍ ഈ തുക അനുവദിക്കുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങള്‍ വഴി ഉപഭോക്താവിലെത്തുക. ഈ തുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കും. ദീപാവലിക്കു മുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെ തുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഈ തുക ഡിസംബര്‍ 15ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും.

Top